തിരുവനനന്തപുരം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, റവന്യൂ, വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യു.ഡി, തുടങ്ങിയ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
രാവിലെ എട്ടിന് തമ്പാനൂര്‍ മോസ്‌ക് ലെയ്ന്‍ ഭാഗത്തുനിന്നും തുടങ്ങിയ പരിശോധന, എസ്.എസ്. കോവില്‍ റോഡ്, കിഴക്കേക്കോട്ട, പത്മതീര്‍ത്ഥം, കൊത്തളം ജംഗ്ഷന്‍, അട്ടക്കുളങ്ങര, ചാല റൂബി നഗര്‍ എന്നീ സ്ഥലങ്ങളിലൂടെ പത്ത് മണിയോടെ അവസാനിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ചീഫ് സെക്രട്ടറിയും കളക്ടറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.












