കോഴിക്കോട്: കോഴിക്കോട് കശ്യപാശ്രമം ആചാര്യന്‍ എം.ആര്‍.രാജേഷ് രചിച്ച മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കശ്യപാശ്രമത്തില്‍ നടന്ന പ്രകാശനചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ‘ഉപാസന’ എന്ന പുസ്തകം രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. ‘മന്ത്രപുഷ്പം’ എന്ന പുസ്തകം ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ‘സ്വയമറിയാന്‍ ഉപനിഷത് സൂക്തങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.നാരായണനും നിര്‍വഹിച്ചു. ഡോ.എന്‍.കെ.സുന്ദരേശന്‍, സ്വാമി ആപ്തലോകാനന്ദ, പി.പി.ഉണ്ണികൃഷ്ണന്‍ വൈദിക് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ശാസ്ത്രനേട്ടങ്ങളെല്ലാം തന്നെ വേദങ്ങളില്‍ പറഞ്ഞവയാണെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജാതി മത ലിംഗ ദേശ ഭേദമന്യേ വേദപഠനത്തിനു അവസരമൊരുക്കുന്ന കശ്യപാശ്രമത്തിന്റെ സേവനം പ്രശംസ അര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, കെ.ശശിധരന്‍, എന്‍.സുബ്രഹ്മണ്യന്‍, പി.എം.നിയാസ്, പി.ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. ആചാര്യ എം.ആര്‍.രാജേഷ് മറുപടി പ്രസംഗം നടത്തി.
Discussion about this post