മലപ്പുറം: പിഎസ്‌സി നിയമനത്തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തിരൂര്‍ എസ്.ഐക്കും രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റുചെയ്‌ത് നീക്കി.
Discussion about this post