ആലപ്പുഴ: മോക്‌ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ ഡി.വൈ.എസ്.പി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. അപകടത്തില്‍ മരിച്ച രവീന്ദ്ര പ്രസാദിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കോടിയേരി.
ഡിജിപിയുടെ മേല്‍നോട്ടത്തില്‍ എഡിജിപി ജംഗ് പാംഗിയായിരിക്കും അന്വേഷണം നടത്തുക. രവീന്ദ്രപ്രസാദിന്റെ ആശ്രിതര്‍ക്ക് മുന്‍ഗണനാക്രമം മറികടന്ന് ജോലി നല്‍കുമെന്നും ധനസഹായം മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post