ന്യൂയോര്‍ക്ക്: ബ്രിട്ടന്റെ ആന്‍ഡി മുറെ യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നിന്നും പുറത്തായി. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണാണു നാലാം റൗണ്ടില്‍ മുറെയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നത്. നാലു സെറ്റു നീണ്ട പോരാട്ടത്തിലെ ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ട മൂറെ മൂന്നാം സെറ്റ് നേടി തിരിച്ചുവരവിന്റെ സൂചന നല്കിയെങ്കിലും നാലാം സെറ്റ് ടൈബ്രേക്കറില്‍ നേടി ആന്‍ഡേഴ്‌സണ്‍ വിജയം സ്വന്തമാക്കി. സ്‌കോര്‍: 7-6, 6-3, 6-7, 7-6.
Discussion about this post