ന്യൂഡല്‍ഹി: ന്യൂനപക്ഷ അഭയാര്‍ഥികളായി പാകിസ്താനിലും ബംഗ്ലദേശിലും നിന്ന് ഇന്ത്യയില്‍ എത്തിയവര്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ അനുമതി. വിസ കാലാവധി തീര്‍ന്നാലും വ്യക്തമായ രേഖകളില്ലെങ്കിലും 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയില്‍ വന്നവര്‍ക്ക് ഇവിടാം തുടരാം. പാസ്‌പോര്‍ട്ട് ആക്ട് 1920, ഫോറിനേഴ്‌സ് ആക്ട് 1946 എന്നീ വകുപ്പുകളനുസരിച്ചാണ് ഇളവ്.
മതപരമായ പ്രശ്‌നങ്ങള്‍ മൂലമാണ് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജയിന്‍, പാഴ്‌സി, ബുദ്ധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തിയതെന്നും അതുകൊണ്ട് മാനുഷിക പരിഗണനവച്ചാണു സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.













Discussion about this post