തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കക്ക തൊഴിലാളികള്‍, കമ്പ വലക്കാര്‍ എന്നീ വിഭാഗങ്ങളില്‍ നാനൂറോളം പേരുണ്ടെന്ന് സബ്കളക്ടര്‍ അദ്ധ്യക്ഷനായി വില്ലേജ് ഓഫീസര്‍, ഫിഷറീസ്, സി.എം.എഫ്.ആര്‍.ഐ പ്രതിനിധികള്‍ അംഗങ്ങളായ കമ്മിറ്റി നടത്തിയ ഫീല്‍ഡ് ലെവല്‍ സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഇനിയും പരാതിയുണ്ടെങ്കില്‍ അത് ബോധിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനും ഫിഷറീസ് ഡയറക്ടര്‍ കണ്‍വീനറുമായി അപ്പീല്‍ കമ്മിറ്റിയും രൂപീകരിച്ചതായും ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉടനെ പ്രസിദ്ധീകരിക്കും. പ്രദേശത്തെ കരയിടിച്ചില്‍ സംബന്ധിച്ച് ജമാ അത്ത്, അതിരൂപത, ധീവരസഭ തുടങ്ങിയ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതായി മന്ത്രി പറഞ്ഞു. നവംബര്‍ ഒന്നിന് പെരുമാറ്റച്ചട്ടം നിലവില്‍വരാന്‍ സാധ്യതയുള്ളതുകൊണ്ടാണ് തുറമുഖ നിര്‍മ്മാണം മാറ്റിവച്ചതെന്നും ഡിസംബര്‍ ആദ്യവാരം ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കു ന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, അടൂര്‍ പ്രകാശ്, വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post