ന്യൂഡല്‍ഹി: യെമനില്‍ ഹൊദെയ്ദ തുറമുഖത്തിനടുത്തായി ഇരുപത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ഇന്ത്യാക്കാരുമായി പോയ രണ്ടു ബോട്ടുകള്‍ക്ക് നേരെ വ്യോമാക്രമണത്തില്‍ 13 പേര്‍ രക്ഷപ്പെട്ടു. ഏഴുപേരെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post