ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മാട്ടിറച്ചി വില്പന ജമ്മു-കശ്മീര്‍ ഹൈക്കോടതി നിരോധിച്ചു. ജസ്റ്റിസ് ധീരജ് സിങ് ഥാക്കൂര്‍,ജസ്റ്റിസ് ജനക് രാജ് കോട്ട്വാള് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്. പശു, കാള, പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് ചില വിഭാഗങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ പരിമോക്ഷ് സേഥ് നല്കിയ പൊതുതാല്പര്യ ഹര്ജിയെതിത്തുടര്ന്നാണ് നിരോധനം.
ജമ്മു-കശ്മീരിന് മാത്രം ബാധകമായ റണ്‍ബീര്‍ പീനല്‍ കോഡ് 298 -എ വകുപ്പ് പ്രകാരവും 298-ബി പ്രകാരവും ഇത്തരം മൃഗങ്ങളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്കി.
Discussion about this post