Monday, August 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പോളിംഗ് സ്റ്റേഷന്‍ നിശ്ചയിക്കുന്നതിന് വിശദാംശങ്ങള്‍ അറിയിയ്ക്കാന്‍ നിര്‍ദ്ദേശം

by Punnyabhumi Desk
Sep 11, 2015, 04:15 pm IST
in കേരളം

തിരുവനന്തപുരം:വരുന്ന തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിക്കപ്പെട്ടതോ പുനസംഘടിപ്പിക്കപ്പെട്ടതോ ആയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ നിശ്ചയിക്കുന്നതിന് വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ കൂടിയായ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മൂന്നു ദിവസത്തിനകം വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. ഓരോ വാര്‍ഡിനും കുറഞ്ഞത് ഒരു പോളിംഗ് സ്റ്റേഷനെങ്കിലും നിശ്ചയിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ പരമാവധി 1100-ഉം മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളില്‍ 1500-ഉം വോട്ടര്‍മാര്‍ക്ക് ഒരു പോളിംഗ് സ്റ്റേഷന്‍ എന്ന ക്രമത്തില്‍ വേണം ക്രമീകരിക്കേണ്ടത്. വോട്ടര്‍മാരുടെ സൗകര്യം പരിഗണിച്ച് വേണം പോളിംഗ് സ്റ്റേഷന്‍ നിശ്ചയിക്കേണ്ടത്. സര്‍ക്കാര്‍/തദ്ദേശ സ്വയം ഭരണ സ്ഥാപനം/പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയുടെ കെട്ടിടങ്ങള്‍ ലഭ്യമാണെങ്കില്‍ അവയ്ക്ക് മുന്‍ഗണന നല്‍കണം. സ്ഥല സൗകര്യം, വൈദ്യുതി, കുടിവെള്ളം, ശൗചാലയം, യാത്രാ സൗകര്യം എന്നിവ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെട്ടിട നമ്പറുകളുടെ അടിസ്ഥാനത്തില്‍ പോളിംഗ് പ്രദേശം കൂടി ജില്ലാ കളക്ടര്‍മാര്‍ നിശ്ചയിക്കേണ്ടതാണ്. പുതുതായി രൂപീകരിക്കപ്പെട്ട 28-മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും പുന:സംഘടിപ്പിക്കപ്പെട്ട മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡു വിഭജനം പൂര്‍ത്തിയാക്കി സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പുതിയതോ പുന:സംഘടിപ്പിക്കപ്പെട്ടതോ ആയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ വാര്‍ഡു വിഭജന പ്രകാരം പോളിംഗ് സ്റ്റേഷനുകള്‍ നിശ്ചയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുക. കൊട്ടാരക്കര, പന്തളം, ഹരിപ്പാട്, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, രാമനാട്ടുകര, കൊടുവള്ളിമുക്കം, കൊണ്ടോട്ടി, ഫറോക്ക്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠാപുരം, ആന്തൂര്‍ എന്നിവയാണ് പുതുതായി രൂപീകരിച്ചിട്ടുള്ള മുനിസിപ്പാലിറ്റികള്‍. കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, തളിപ്പറമ്പ്, നീലേശ്വരം മുനിസിപ്പാലിറ്റികള്‍, പടന്ന, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, തൃക്കടീരി, തെങ്കര ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് പുനര്‍രൂപീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. കണ്ണൂരാണ് പുതുതായി രൂപീകരിച്ചിട്ടുള്ള ഏക മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies