തിരുവനന്തപുരം: 64-ാമത് അഖിലേന്ത്യാ പോലീസ് അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് കൊടിയിറങ്ങി. പുരുഷ വിഭാഗത്തില്‍ 186 പോയിന്റ് നേടി ബി.എസ്.എഫും, വനിതാ വിഭാഗത്തില്‍ 139 പോയിന്റ് നേടി സി.ആര്‍.പി.എഫും ചാമ്പ്യന്മാരായി.
പുരുഷവിഭാഗത്തില്‍ 96 പോയിന്റ് നേടി സി.ആര്‍.പി.എഫ് രണ്ടാം സ്ഥാനവും 74 പോയിന്റുമായി പഞ്ചാബ് മൂന്നാം സ്ഥാനവും നേടി. 41 പോയിന്റുകള്‍ നേടിയ കേരളാ പോലീസ് നാലാം സ്ഥാനത്തെത്തി. വനിതാവിഭാഗത്തില്‍ 74 പോയിന്റുകള്‍ നേടി സി.ഐ.എസ്.എഫ്- എം.എച്ച്.എ രണ്ടാം സ്ഥാനവും 72 പോയിന്റുകള്‍ നേടി പഞ്ചാബ് പോലീസ് മൂന്നാം സ്ഥാനവും, 59 പോയിന്റുമായി കേരളാ പോലീസ് നാലാം സ്ഥാനവും നേടി. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പുരുഷ-വനിതാവിഭാഗങ്ങളില്‍ പഞ്ചാബ് പോലീസും കേരള പോലീസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
സി.ആര്‍.പി.എഫ് താരങ്ങളായ രാജീവ് കുമാര്‍ (ലോങ് ജംപ്) പുരുഷവിഭാഗത്തിലും സൗമ്യ ബി ( 10 കി മീ നടത്തം) വനിതാവിഭാഗത്തിലും മികച്ച അത്‌ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള ട്രോഫി കേരളത്തിനു ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. നേരത്തെ നടന്ന മത്സരങ്ങളില്‍ കേരള പോലീസിലെ സിനി.എസ് വനിതകളുടെ 200 മീറ്ററില്‍ 24.99 സെക്കന്റിന് ഒന്നാമതായി ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. നേരത്തെ 100 മീറ്ററിലും സിനി സ്വര്‍ണ്ണം നേടിയിരുന്നു. 200 മീറ്ററില്‍ പഞ്ചാബ് പോലീസിലെ നൈനി ബാല (25.45 സെക്കന്റ്) വെള്ളിയും, സി.ആര്‍.പി.എഫിലെ രാധാ വര്‍മ്മ (25.63 സെക്കന്റ്) വെങ്കലവും നേടി. പുരുഷന്മാരുടെ 200 മീറ്ററില്‍ ബി.എസ്.എഫിലെ അരവിന്ദര്‍ സിംഗ് (21.92 സെക്കന്റ്) സ്വര്‍ണവും, സി.ഐ.എസ്.എഫിന്റെ പര്‍മീന്ദര്‍ സിംഗ് (22.03) വെള്ളിയും, പശ്ചിമ ബംഗാള്‍ പോലീസിലെ സൗമല്ല്യ പോള്‍ (22.23) വെങ്കലവും നേടി. വനിതകളുടെ 800 മീറ്ററില്‍ കേരള പോലീസിലെ ചിഞ്ചു ജോസിന് സ്വര്‍ണം (2 മിനുട്ട് 10.64 സെക്കന്റ്). ബി.എസ്.എഫിന്റെ കിരണ്‍ ജിത്ത് കൗര്‍ (2 മിനുട്ട് 16.52 സെക്കന്റ്) വെള്ളിയും, സി.ആര്‍.പി.എഫിന്റെ ലക്ഷ്മി കശ്യപ് (2 മിനുട്ട് 17.34 സെക്കന്റ്) വെങ്കല മെഡലവും നേടി. പുരുഷന്മാരുടെ 800 മീറ്റര്‍ ഫൈനലില്‍ ബി.എസ്.എഫിന്റെ സി.മണികണ്ഠന്‍ (1 മിനുട്ട് 52.41 സെക്കന്റ്) സ്വര്‍ണം നേടി. ഉത്തരാഖണ്ഡ് പോലീസിലെ പങ്കജ് ഡിമാരി (1 മിനുട്ട് 52.45 സെക്കന്റ്) വെള്ളിയും, ഐ.ടി.ബി.പി യിലെ അമര്‍ജിത്ത് യാദവ് (1 മിനുട്ട് 52.82 സെക്കന്റ്) വെങ്കലവും നേടി. വനിതകളുടെ 4 * 100 മീറ്റര്‍ റിലേയില്‍ സി.ആര്‍.പി.എഫിന് സ്വര്‍ണം (48.17 സെക്കന്റ്) . (ശര്‍മിള ബാഗ്, അയന തോമസ്, രാധാവര്‍മ, സന്തോഷ് കുമാരി എന്നിവരാണ് റിലെയില്‍ പങ്കെടുത്തത്). കേരള പോലീസ് 48.38 സെക്കന്റിന് വെള്ളി സ്വന്തമാക്കി. (പങ്കെടുത്തവര്‍ -അഞ്ജു തോമസ്, മെറീന ജോസഫ്, ജോജിമോള്‍ ജോസഫ്, സിനി.എസ്). പഞ്ചാബ് പോലീസ് 48.48 സെക്കന്റിന് വെങ്കലവും നേടി. പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയില്‍ കേരള പോലീസിനാണ് (41.24 സെക്കന്റ) സ്വര്‍ണം( അനൂപ് പി കെ, ശ്രീരാജ് എം എം, രാഹുല്‍ ജി പിള്ള, രഞ്ജിത് കെ ജി എന്നിവരാണ് റിലേയില്‍ പങ്കെടുത്തത്) ബി എസ് എഫ് ( 41.40 സെക്കന്റ്, പങ്കെടുത്തവര്‍- ജി കെ സാഹ, കുല്‍ദീപ് സിംഗ്, ആര്‍ അനീഷ്, അര്‍വിന്ദര്‍ സിംഗ്) വെള്ളിയും, പഞ്ചാബ് പോലീസ ്(41.54 സെക്കന്റ്) വെങ്കലവും നേടി. 64-ാമത് അഖിലേന്ത്യാ പോലീസ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ (11.09.2015) രാവിലെ നടന്ന പുരുഷന്‍മാരുടെ മാരത്തോണില്‍ ബി.എസ് .എഫിലെ കപില്‍ കുമാര്‍ (2 മണിക്കൂര്‍ 33 മി 7 സെക്കന്റ് ) സ്വര്‍ണ്ണം നേടി. ബി.എസ്.എഫിലെ തന്നെ രാധേ കുമാര്‍ (2 മണിക്കൂര്‍ 33 മി 11 സെക്കന്റ്) വെള്ളിയും സി.ആര്‍.പി.എഫിലെ വികാസ് കുമാര്‍ ( 2 മണിക്കൂര്‍ 33 മി 57 സെക്കന്റ്) വെങ്കല മെഡലും സ്വന്തമാക്കി.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മീറ്റിന്റെ സമാപന പ്രഖ്യാപനം നടത്തി. ടീമുകളുടെ മാര്‍ച്ച് പാസ്റ്റില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. ആള്‍ ഇന്ത്യാ പോലീസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ഫ്‌ളാഗ് മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിന് കൈമാറി.
സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും കോഴിക്കോട് മാതയും ചേര്‍ന്ന് അവതരിപ്പിച്ച വന്ദേ ഭാരത് മാതരം പരിപാടി സമാപന ചടങ്ങിലെ പ്രധാന ആകര്‍ഷണമായി. ഒന്നാം സ്വാതന്ത്ര്യ സമരം തുടങ്ങി കാര്‍ഗില്‍ യുദ്ധം വരെയുള്ള ഇന്ത്യയുടെ ചരിത്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വന്ദേ ഭാരത് മാതരത്തില്‍ അഞ്ഞൂറോളം കലാകാരന്മാരാണ് അണിനിരന്നത്. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ അരങ്ങില്‍ പുനര്‍ജ്ജനിച്ചു. ഇന്ത്യയിലെ ഏഴ് ഭാഷകള്‍ , നൃത്തരൂപങ്ങള്‍ എന്നിവ സമന്വയിപ്പിച്ച പരിപാടിക്ക് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെയും ടാഗോറിന്റെയും സുഗതകുമാരിയുടെയും ഒ.എന്‍.വിയുടെയും കവിതകള്‍ മാറ്റു കൂട്ടി. തുടര്‍ന്ന് സംഘടിപ്പിച്ച ലേസര്‍ ഷോയും കാണികള്‍ക്ക് മികച്ച ദൃശ്യവിരുന്നായി.
Discussion about this post