തിരുവനന്തപുരം: ‘പുണ്യഭൂമി’ പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫും കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മംഗലത്തുകോണം കട്ടച്ചല്‍കുഴി ധീരേന്ദ്രയില്‍ മംഗലത്തുകോണം കൃഷ്ണന്‍ (75) അന്തരിച്ചു.
ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ആന്‍ഡ് മീഡിയം ന്യൂസ് പേപ്പേഴ്‌സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും, കേരള ജേണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. ദേശാഭിമാനി, മലയാളം എക്‌സ്പ്രസ് എന്നിവയുടെ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളീയന്‍ പത്രത്തിന്റെ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘സൂര്യന്‍ ഉദിയ്ക്കുന്നില്ല’, ഡെമോക്രസി, ഗാന്ധാരി, കൂടാരത്തിനുള്ളില്‍ (നാടകം) തുടങ്ങിയ പുസ്‌കങ്ങള്‍ രചിച്ചിട്ടുണ്ട്. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായും വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. കെ.ആര്‍.ഇലങ്കം സ്്മാരകട്രസ്റ്റ് ട്രഷററായിരുന്നു.
ഭാര്യ: എം. കസ്തൂരി. മക്കള്‍: കെ.കെ. ഇന്ദുലേഖ, അഡ്വ. ധീരേന്ദ്രകൃഷ്ണന്‍ (ഹൈക്കോടതി അഭിഭാഷകന്‍). മരുമക്കള്‍: ആര്‍. അനില്‍ കുമാര്‍ (എന്‍ജിനീയര്‍, ജല അതോറിറ്റി), സി.ജി. റീത്ത (സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റര്‍, ശ്രീലങ്കന്‍ എയര്‍വേയ്‌സ്). ചൊവ്വാഴ്ച രാവിലെ 10.05ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം ചൊവ്വാഴ്ച 2ന് മംഗലത്തുകോണത്ത് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post