തിരുവനന്തപുരം: ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍വേണ്ടി എല്ലാവരും സമര്‍പ്പിതമനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആഹ്വാനം ചെയ്തു. ആരോഗ്യക്ഷേമപ്രവര്‍ത്തനം പുണ്യകര്‍മ്മമായിക്കണ്ട് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മികച്ച ആരോഗ്യപദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2014-15 ലെ ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്കുനേരെയുള്ള അമിതചൂഷണം തടയേണ്ടസമയം അതിക്രമിച്ചതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പകര്‍ച്ചവ്യാധികളുടെയും ജീവിതശൈലീരോഗങ്ങളുടെയും നിയന്ത്രണത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ആരോഗ്യകേരളം പുരസ്‌കാരം ഏര്‍പ്പെടുത്തുകവഴി, ആരോഗ്യരംഗത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും പരിസരശുചിത്വം, ശുദ്ധജല ലഭ്യത ഉറപ്പുവരുത്തല്‍ മുതലായ കാര്യങ്ങളില്‍ ഏറെ മുന്നേറേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post