തിരുവനന്തപുരം: വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്ള ജില്ല മലപ്പുറം. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 94 ഗ്രാമപഞ്ചായത്തുകള്‍ മലപ്പുറത്താണ്. മൊത്തം 1778 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് ഇവിടെയുള്ളത്.
വയനാട്ടില്‍ 23 ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 413 വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനമൊട്ടാകെ 15962 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഇക്കുറി തിരഞ്ഞെടുപ്പ് നടക്കും. ഇതര ജില്ലകളിലെ തിരഞ്ഞെടുപ്പ് നടക്കുന്ന ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ചുവടെ. ആകെ ഗ്രാമപഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍. തിരുവനന്തപുരം – 73 – 1299, കൊല്ലം – 68 – 1234, പത്തനംതിട്ട – 53 – 788, ആലപ്പുഴ – 72 – 1169, കോട്ടയം – 71 – 1140 ,ഇടുക്കി – 52 – 792, എറണാകുളം – 82 – 1338, തൃശ്ശൂര്‍ – 86 – 1465, പാലക്കാട് – 88 – 1490, കോഴിക്കോട് – 70 – 1226, കണ്ണൂര്‍ – 71 – 1166, കാസര്‍ഗോഡ് – 38 – 664 കഴിഞ്ഞ തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പ് നടന്ന 2010-ല്‍ ആകെ 978 ഗ്രാമപഞ്ചായത്തുകളിലായി 16680 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. വിവിധ ജില്ലകളില്‍ 2010-ല്‍ തിരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ചുവടെ ആകെ ഗ്രാമപഞ്ചായത്തുകള്‍, വാര്‍ഡുകള്‍, എന്ന ക്രമത്തില്‍. തിരുവനന്തപുരം – 73 – 1299, കൊല്ലം – 70 – 1274, പത്തനംതിട്ട – 54 -811, ആലപ്പുഴ – 73 – 1186, കോട്ടയം – 73 – 1180, ഇടുക്കി – 53 – 814, എറണാകുളം – 84 – 1369, തൃശ്ശൂര്‍ – 88 -1501, പാലക്കാട് – 91 – 1542, മലപ്പുറം – 100 -1902, കോഴിക്കോട് – 75 -1335, വയനാട് – 25 – 459, കണ്ണൂര്‍ – 81 – 1345, കാസര്‍ഗോഡ് – 38 – 663
Discussion about this post