തിരുവനനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ആഘോഷങ്ങള്‍ക്ക് സെപ്തംബര്‍ 20ന് പാലുകാച്ചിമലയില്‍ നിന്നും തുടക്കം കുറിക്കും. സംസ്ഥാനത്തുടനീളം പതിനാറ് ദിവസങ്ങളായി സംഘടിപ്പിച്ചിട്ടുള്ള ആഘോഷം, വിശ്വശാന്തി ഷോഡശാഹയജ്ഞത്തിന് ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍
സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നേതൃത്വം നല്‍കും. സന്യാസി ശ്രേഷ്ഠന്മാര്‍, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങിയവര്‍ ജില്ലകളില്‍ സംഘടിപ്പിച്ചിട്ടുള്ള ജയന്തി സമ്മേളനങ്ങളില്‍ പങ്കെടുക്കും.
ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസമിഷന്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടുകൂടി നടക്കുന്ന പരിപാടികള്‍ ജയന്തി ദിവസമായ ഒക്‌ടോബര്‍ 6ന് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന ആഘോഷത്തോടുകൂടി സമാപിക്കും.
Discussion about this post