ചെന്നൈ: പകല്‍ യാത്രയ്ക്ക് സാധാരണ കൗണ്ടറുകളില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്‍വേ പുനഃസ്ഥാപിച്ചു. ഈ സൗകര്യം നിര്‍ത്തുന്നതായി കാണിച്ച് കഴിഞ്ഞ 16ന് റെയില്‍വേ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.
തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്റിന്റെ റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ കെ.സി. വേണുഗോപാല്‍ എം.പി ഈ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Discussion about this post