തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓണ്‍ലൈന്‍ സംവിധാനം വീണ്ടും പ്രവര്‍ത്തന സജ്ജമായി. പേര് ഉള്‍പ്പെടുത്തുന്നതിനുള്ള ഫോറം നാല്, ഉള്‍ക്കുറിപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേപത്തിനുള്ള ഫോറം ആറ്, ഉള്‍ക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുള്ള ഫോറം ഏഴ് എന്നീ ഓണ്‍ലൈന്‍ സൗകര്യങ്ങളാണ് പുന:സ്ഥാപിക്കുന്നത്.
മുമ്പ് ഓണ്‍ലൈനിലൂടെയും അല്ലാതെയും ലഭിച്ച അപേക്ഷകളില്‍ തുടര്‍ നടപടികള്‍ക്കായി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന സംവിധാനമാണ് ഇപ്പോള്‍ പുന:സ്ഥാപിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിനുള്ള എട്ടാം നമ്പര്‍ ഫോറത്തിലെ അപേക്ഷകള്‍ നേരിട്ടോ, തപാലിലൂടെയോ വേണം ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ഇത്തരം അപേക്ഷകള്‍ ഒക്‌ടോബര്‍ അഞ്ച് വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിയ്ക്കുന്ന ഉത്തരവിന്മേലുള്ള അപ്പീലുകള്‍ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന് (ജില്ലാ കളക്ടര്‍) ആണ് നല്‍കേണ്ടത്. അപ്പീല്‍ അപേക്ഷകളില്‍ 10 രൂപയുടെ ഫീസ് നേരിട്ട് അയയ്ക്കുയോ, കോര്‍ട്ട് ഫീ സ്റ്റാമ്പ് മുഖേനയോ ഒടുക്കേണ്ടതുണ്ട്. പ്രവാസി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകളിലും സമയബന്ധിതമായ തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് എല്ലാ ഇലക്ടറല്‍ രജിസ്‌ഷ്രേന്‍ ഓഫീസര്‍മാര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുതായി രൂപീകരിച്ചതോ പുനസംഘടിപ്പിച്ചതോ ആയ തദ്ദേശഭരണ സ്ഥപാനങ്ങളില്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ ഈ സൗകര്യങ്ങള്‍ ലഭ്യമാകുകയുള്ളു. അത്തരം സ്ഥാപനങ്ങളില്‍ അന്തിമ വോട്ടര്‍ പട്ടിക പുനക്രമീകരണം നടത്തി പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം പിന്നാലെ പുറപ്പെടുവിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
Discussion about this post