ജയ്പുര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ പരിശീലനത്തിന്റെ ഭാഗമായി നടന്ന സൈനികാഭ്യാസത്തിനിടെ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. 75 ആര്‍മേഡ് റെജിമെന്റിലെ അംഗവും ഹരിയാണ സ്വദേശിയുമായ മേജര്‍ ധ്രുവ് യാദവ് (32) ആണ് മരിച്ചത്.
അര്‍ജുന്‍ ടാങ്കില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായരുന്ന യാദവിന് മറ്റൊരു ടാങ്കില്‍ നിന്നാണ് വെടിയേറ്റത്. കഴുത്തിന് വെടിയേറ്റ യാദവിന് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post