തിരുവനന്തപുരം: മഴമേഘങ്ങള്‍ കേരളത്തില്‍ സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നതിനു തടസമായി. സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന് രാവിലെ 7.15 നും അനുഭവപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് ശംഖുംമുഖം കടല്‍തീരത്ത് ഏതാനും മിനിട്ടുകള്‍ സൂപ്പര്‍മൂണ്‍ കാണപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പതിവിനുവിപരീതമായി ചന്ദ്രന്‍ ചുവന്നനിറത്തിലാണ് കാണപ്പെട്ടത്. അതേസമയം സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ തീരപ്രദേശത്തു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍മൂണ്‍ സമയത്തു ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ട്.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍മൂണ്‍ ഗ്രഹണം പൂര്‍ണമായും ദൃശ്യമായി. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസമാണു സൂപ്പര്‍മൂണ്‍ എന്നറിയപ്പെടുന്നത്. 33 വര്‍ഷത്തിനു ശേഷം ഉണ്ടാകുന്ന പ്രതിഭാസമാണിത്.
Discussion about this post