ബെംഗളുരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് രാവിലെ പത്ത് മണിക്ക് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി-30 വിക്ഷേപിച്ചത്.
ഇതോടെ സ്വന്തമായി ബഹിരാകാശ ടെലിസ്കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി. അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്‌സറേ തരംഗരാജിയിലുള്ള വികരണങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്താന്‍ ശേഷിയുള്ള ബഹിരാകാശ ടെലസ്‌കോപ്പാണ് അസ്‌ട്രോസാറ്റ്.













Discussion about this post