തിരുവനന്തപുരം: സമയബന്ധിതമായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഫാക്ടറികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുറ്റമറ്റതും ക്രമക്കേടുകള്‍ക്ക് ഇടമില്ലാത്ത വിധത്തിലും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 50 ശതമാനം കമ്പനികള്‍ മാത്രമാണ് ഇതിനകം രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുള്ളത്. രജിസ്‌ട്രേഷന്‍ ഇല്ലാതെ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ കനത്ത പിഴ ഉള്‍പ്പെടെയുള്ള നടപടിയെടുക്കും. ഫാക്ടറികളുടെ പരിശോധനയ്ക്ക് വെബ് അധിഷ്ഠിതമായ സൗകര്യങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഈ മേഖലയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുക വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി നല്‍കുന്ന വിധത്തിലാണ് ഇന്റഗ്രേറ്റഡ് ഡിപ്പാര്‍ട്ട്‌മെന്റ് മോണിറ്ററിങ് സിസ്റ്റം (ഐ.ഡി.എം.എസ്) രൂപകല്പന ചെയ്തിട്ടുള്ളത്. ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു.
Discussion about this post