തിരുവനന്തപുരം: കായിക താരങ്ങളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ അസ്ത്ര സംവിധാനം കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നിന്നുള്ള ഒളിമ്പിക്‌സ് വിജയികള്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കായികതാരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി സ്റ്റേഡിയത്തില്‍ ആരംഭിച്ചിട്ടുള്ള ജിം ആന്റ് ഫിറ്റ്‌നസ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ വനിതകള്‍ക്ക് ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി കായികശ്രീ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി കായിക-ആരോഗ്യ പാര്‍ക്കുകള്‍ ആരംഭിക്കും. രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററിനെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് സെന്റര്‍ എന്ന് പുനര്‍നാമകരണവും മന്ത്രി പ്രഖ്യാപിച്ചു. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുകഴേന്തി ആമുഖപ്രഭാഷണം നടത്തി.
സ്‌പോര്‍ട്‌സ് കൗണസില്‍ പ്രസിഡന്റ് പത്മിനി തോമസ്, ന്യൂഡല്‍ഹി ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവന്‍ റിട്ട.കേണല്‍ നിഖില്‍കുമാര്‍, പ്രസന്ന ചൗധരി എന്നിവര്‍ സംസാരിച്ചു.
Discussion about this post