തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം കെ.ജെ. യേശുദാസിന്. കഥകളി പുരസ്‌കാരം കുറൂര്‍ വലിയ വാസുദേവന്‍ നമ്പൂതിരിക്കും കലാമണ്ഡലം ഗംഗാധരനും പങ്കിടും. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം ഇടയ്‌ക്ക കലാകാരന്‍ തൃപ്പൂണിത്തുറ കൃഷ്‌ണദാസിനും പഞ്ചവാദ്യ വിദഗ്‌ധന്‍ കരവട്ടേടത്ത് നാരായണ മാരാര്‍ക്കുമാണ്. നൃത്തനാട്യ പുരസ്‌കാരം ഗുരു ഗോപാലകൃഷ്‌ണനും കൃഷ്‌ണനാട്ടം കലാകാരന്‍ എം.പി. പരമേശ്വരപ്പണിക്കര്‍ക്കും ലഭിക്കും.
ഫോക്‌ലോര്‍ അക്കാദമിയും സാംസ്‌കാരിക വകുപ്പും ചേര്‍ന്നു നല്‍കുന്ന പി.കെ. കാളന്‍ പുരസ്‌കാരം പടയണി കലാകാരന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയ്‌ക്കു സമ്മാനിക്കുമെന്നു മന്ത്രി എം.എ. ബേബി. ഒഎന്‍വി കുറുപ്പ്, ഉമയാള്‍പുരം ശിവരാമന്‍ എന്നിവര്‍ അറിയിച്ചു. എല്ലാ അവാര്‍ഡുകളും ഒരു ലക്ഷം രൂപ വീതമാണ്. ഒന്നില്‍ കൂടുതല്‍ പേര്‍ക്കു ലഭിച്ച അവാര്‍ഡുകളുടെ തുക തുല്യമായി വിഭജിക്കും. അവാര്‍ഡ് പ്രഖ്യാപനച്ചടങ്ങില്‍ പത്മഭൂഷണ്‍ ലഭിച്ച ഒഎന്‍വിയെ ഉമയാള്‍പുരം ശിവരാമന്‍ പൊന്നാട അണിയിച്ചു.
Discussion about this post