തിരുവനന്തപുരം: ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനഗുണമേന്‍മ വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു. സ്വയംതൊഴില്‍ സംരംഭങ്ങളെന്ന നിലയില്‍ ആരംഭിച്ച അക്ഷയയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്ഷയ കേന്ദ്രം നടത്തിപ്പുകാരുമായുള്ള ചര്‍ച്ചയില്‍ വ്യവസായ മന്ത്രി, സാമൂഹികനീതി വകുപ്പ് മന്ത്രി, ഐ.ടി.വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അക്ഷയ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഐ.ടി.ഡയറക്ടറെ ചുമതലപ്പെടുത്തി.
Discussion about this post