ആധാര്‍നമ്പര്‍ നിര്‍ബന്ധമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക്  സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍നമ്പര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍വഴി പ്രചാരണം നല്‍കാനും കേന്ദ്രസര്‍ക്കാറിനോട്  ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു.
ആധാര്‍ നമ്പര്‍  പൊതുവിതരണം, മണ്ണെണ്ണ, പാചകവാതക  വിതരണം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കിയി‌ട്ടുണ്ട്. കുറ്റാന്വേഷണത്തിനല്ലാതെ മറ്റാരുമായും ആധാര്‍കാര്‍ഡുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍  പങ്കുവെക്കരുതെന്നും സര്‍ക്കാറിന്  നിര്‍ദേശം നല്‍കി.

Related News

Discussion about this post

പുതിയ വാർത്തകൾ