മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ (71) അന്തരിച്ചു. ഏതാനും നാളുകളായി ചികിത്സയിലായിരുന്ന രവീന്ദ്ര ജെയിനിന്‍റെ അന്ത്യം വൈകിട്ട് 4.10ന് മുംബൈയിലെ ലീലാവതി ആസ്പത്രിയിലായിരുന്നു.
മൂത്രാശയ സംബന്ധമായ അസുഖത്തിന് നാഗ്പുര്‍ വോക്ക്ഹാര്‍ട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രവീന്ദ്ര ജെയിനിനെ കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സ് വഴി മുംബൈയിലെ ലീലാവതി ആസ്പത്രിയിലെത്തിക്കുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്തിയിരുന്നു.
മലയാളത്തില്‍ മൂന്ന് ചിത്രങ്ങളിലായി 12 പാട്ടുകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നിവയാണ് അദ്ദേഹം ഇണം നല്‍കിയ മലയാള സിനിമകള്‍. യേശുദാസിന്റെ ഹിന്ദിയിലെ ഹിറ്റുകള്‍ ഏറെയും രവീന്ദ്ര ജെയിനിന്റേതായിരുന്നു.













Discussion about this post