തിരുവനന്തപുരം: 35-ാം ദേശീയ ഗയിംസില്‍ പങ്കെടുത്ത സംസ്ഥാന ടീമില്‍ അംഗമായിരുന്ന കായികതാരങ്ങള്‍ക്ക് സര്‍വകലാശാല പരീക്ഷകളിലും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ മത്സരപരീക്ഷകളിലും മൂന്ന് ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിന് അംഗീകാരം നല്‍കി.
വിശദമായ ഉത്തരവുകള്‍ അതത് വകുപ്പുകള്‍ പുറപ്പെടുവിക്കേണ്ടതാണെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മികച്ച കായികതാരങ്ങള്‍ക്കാണ് സംസ്ഥാന ടീമില്‍ ഇടം ലഭിക്കുന്നത്. ദേശീയ ഗയിംസില്‍ സംസ്ഥാനത്തിനുവേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മെഡല്‍ നേടാനായില്ലെങ്കില്‍ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാറില്ല എന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് സര്‍വകലാശാല പരീക്ഷകളിലും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സരപരീക്ഷകളിലും ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത്. മികച്ച കായികതാരങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനും ഇത് സഹായകരമായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Discussion about this post