Saturday, October 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രചാരണം: ശബ്ദമലിനീകരണമുണ്ടാക്കിയാല്‍ നടപടി

by Punnyabhumi Desk
Oct 15, 2015, 04:30 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുപ്രചാരണവുമായി ബന്ധപ്പെട്ട് ശബ്ദമലിനീകരണമുണ്ടാക്കുന്നവിധം ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മൈക്ക് ഓപ്പറേറ്ററുടെ ലൈസന്‍സ് റദ്ദാക്കി ഉപകരണങ്ങള്‍ പിടിച്ചെടുക്കും. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് രണ്ടുമണിക്കൂര്‍ മുമ്പ് മാത്രമേ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാവൂ. യോഗം കഴിഞ്ഞാലുടന്‍ ഓഫാക്കുകയും വേണം. ഉച്ചഭാഷിണികള്‍, മൈക്ക് സെറ്റ് തുടങ്ങിയ ഉപയോഗിക്കുമ്പോള്‍ വ്യവസായമേഖലയില്‍ 75നും 70നും ഇടയിലും, വാണിജ്യമേഖലയില്‍ 55നും 45നും ഇടയിലും, ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയ്ക്കുള്ളിലെ നിശബ്ദ മേഖലയില്‍ 50നും 40നും ഇടയിലും ആവൃത്തിയില്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. രാവിലെ ആറുമുതല്‍ രാത്രി 10 വരെ മാത്രമേ ഉച്ചഭാഷിണികള്‍/മൈക്രോഫോണ്‍/മറ്റ് വാദ്യോപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാവൂ. ആശുപത്രികള്‍/വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ പരിധിക്കുള്ളിലെ നിശബ്ദമേഖലയില്‍ സൗണ്ട് ആംപ്ലിഫയര്‍ ഉപയോഗിച്ച് 50 ഡെസിബെലിന് മുകളില്‍ ശബ്ദം പുറപ്പെടുവിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഉടനീളം ഡ്രം, ഹോണ്‍ മുതലായ ഉയര്‍ന്ന ശബ്ദനിലവാരമുള്ള ഉപകരണങ്ങളാല്‍ തീവ്രശബ്ദം പുറപ്പെടുവിക്കാന്‍ പാടില്ല. ബോക്‌സ് ടൈപ്പ് ശബ്ദ ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.

പൊതുജനങ്ങള്‍ക്ക് ശബ്ദമലിനീകരണം സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പരുകളായ 0471 2730045, 9497711281 എന്നിവയില്‍ അറിയിക്കാം. സുപ്രീംകോടതിയുടെ 30.08.2000ലെ വിധിയും കേരള ഹൈക്കോടതിയുടെ 21.01.2013 ലെ വിധിയും മാനിച്ച് ജില്ലയില്‍ 2014 നവംബര്‍ മുതല്‍ ശബ്ദ മലിനീകരണ നിയന്ത്രണത്തിന് പൊതു മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ശബ്ദമലിനീകരണ നിയന്ത്രണത്തിന് നടപടികള്‍ ജില്ലയില്‍ ശക്തമായി തുടര്‍ന്നുവരുന്നതിന്റെ ഭാഗമായാണ് നടപടി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies