കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പണം നല്‍കി മൊഴിമാറ്റിയതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കും ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് റൌഫിനുമെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മുന്‍ദിവസങ്ങളില്‍ റൌഫ് നടത്തിയ വെളിപ്പെടുത്തലിന്റെയും ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നതിന്റെയും അടിസ്‌ഥാനത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. റജീനയുടെയും റജുലയുടെയും മൊഴിമാറ്റം നടത്തിയതിനാണ് കേസ്. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും റൌഫിനെതിരെ മൊഴിമാറ്റിച്ചു എന്നതിനുമാണ് കേസ്.
അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിതമായ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തു പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള കരുത്ത് കുഞ്ഞാലിക്കുണ്ട്. മുസ്‌ലിം ലീഗിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post