പൂരി: വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് വിജയ് ബഹാദൂറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയിലെ ജര്സുഗുഡയിലുള്ള റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കുടുംബത്തിനൊപ്പം പൂരി-ജോധ്പൂര്‍ എക്സ്പ്രസില്‍ മടങ്ങിയ ബഹാദൂറിനെ കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post