കൊല്ലം: മന്നം-ശങ്കര്‍ ഐക്യം കള്ളത്തരം ഒളിപ്പിക്കാനായിരുന്നോ എന്ന് വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു ഐക്യമെന്നതു കള്ളത്തരം ഒളിപ്പിക്കാനുള്ള മാര്‍ഗമാണെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍. ശങ്കറും മന്നത്തു പദ്മനാഭനും ഹിന്ദു ഐക്യമുണ്ടാക്കാന്‍ ശ്രമിച്ചത് എന്തിനുവേണ്ടിയായിരുന്നുവെന്നു ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കണം. എന്ത് അര്‍ഥത്തിലാണു സുകുമാരന്‍ നായര്‍ ഇങ്ങനെ പറഞ്ഞതെന്നറിയില്ല. അതു വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. കാര്യങ്ങളറിയാതെ കാടടച്ചു വെടിവയ്ക്കുന്ന സുകുമാരന്‍ നായര്‍ക്കു കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ പറഞ്ഞതെല്ലാം മാറ്റിപ്പറയേണ്ടിവരും. ഹിന്ദുക്കളുടെ കൂട്ടായ്മയെന്നതു ശങ്കറിന്റെയും മന്നത്തിന്റെയും ആശയവും സ്വപ്നവുമായിരുന്നു. പൊലിഞ്ഞുപോയ അവരുടെ ആഗ്രഹം സഫലീകരിക്കാന്‍ എസ്എന്‍ഡിപി യോഗവുമായി പണിക്കരും സുകുമാരന്‍ നായരും സഹകരിച്ചെങ്കിലും പിന്നീടവര്‍ ഒളിച്ചോടി. എന്നാല്‍, ആ ആശയത്തില്‍ അടിയുറച്ചു മുന്നോട്ടുപോവുകയാണു യോഗമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Discussion about this post