തിരുവനന്തപുരം: അശ്വിനികുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി, വനം പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും. 2015 ലെ കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ഫണ്ട് ബില്‍, കേരളത്തിലെയും പ്രത്യേകിച്ച് കൊച്ചി/എറണാകുളത്തെയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതി വിദഗ്ധരുമായും സിവില്‍ സൊസൈറ്റി സംഘടനകളുമായും സര്‍ക്കാരിതര സംഘടനകളുമായും നവംബര്‍ 14-ന് കൊച്ചിയില്‍ ചര്‍ച്ച നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് സമിതി മാധ്യമപ്രതിനിധികളുമായും ചര്‍ച്ച നടത്തും. കമ്മറ്റി മുമ്പാകെ ഹാജരായി പാരിസ്ഥിതിക വിഷയങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 10 നകം ചുവടെയുള്ള വിലാസത്തില്‍ അപേക്ഷ നല്‍കണം. വിലാസം : V.S.P.Singh, Joint Director, Rajya Sabha Secretariat, Room No.142, First Floor, Parliament House Annexe, New Delhi-110001.110001. ഫോണ്‍: 23035411. കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ബില്ലിന്റെ പൂര്‍ണരൂപം രാജ്യസഭാ വെബ്‌സൈറ്റായ rajyasabha.nic.in ലെ കമ്മറ്റീസ് എന്ന ലിങ്കില്‍ ലഭിക്കും.
Discussion about this post