Wednesday, October 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മലയാളം ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

by Punnyabhumi Desk
Oct 28, 2015, 06:07 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നവംബര്‍ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം രാവിലെ 11 ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കേണ്ടതും ഭരണഭാഷാ പ്രതിജ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കേണ്ടതുമാണ്.

മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എന്റെ കഴിവുകളെ ഞാന്‍ വിനിയോഗിക്കും.

ഭരണഭാഷാ വാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്‌സേവനരേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കേണ്ടതാണ്. അതോടൊപ്പം വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പിലാക്കണം. ഓഫീസുകളില്‍ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാളം-ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30-ന് മുന്‍പ് ഔദ്യോഗികഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. സംസ്ഥാനതല ആഘോഷപരിപാടികളുടെ ഭാഗമായി നവംബര്‍ മാസത്തെ ആദ്യ പ്രവൃത്തിദിവസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ജില്ല/താലൂക്കുതല ആഘോഷത്തിന്റെ ചെലവ് ജില്ലാ കളക്ടര്‍ക്കുവേണ്ടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മറ്റ് ചെലവുകള്‍ എന്ന കണക്കിലും പഞ്ചായത്ത് തലത്തിലുള്ള പരിപാടികളുടെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിന്റെ കണക്കിലും വകയിരുത്തേണ്ടതാണ്. ബാനറിന്റെ മാതൃക ‘ഭരണഭാഷ-മാതൃഭാഷ’ മലയാളം-ശ്രേഷ്ഠ ഭാഷാ ദിനാഘോഷം – 2015 നവംബര്‍ മാസത്തെ ആദ്യപ്രവൃത്തി ദിവസം ഭരണഭാഷാവാരാഘോഷം – 2015 നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies