Friday, November 21, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പത്തനംതിട്ട മുതല്‍ പമ്പ വരെ ദുരന്തനിവാരണ സുരക്ഷായാത്ര നടത്തി

by Punnyabhumi Desk
Oct 29, 2015, 04:38 pm IST
in കേരളം

പത്തനംതിട്ട: സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ് റ്റര്‍ മാനേജ്മെന്‍റ്, പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിട്ടി എന്നിവയുടെ സംയുക് താഭിമുഖ്യത്തില്‍ സുരക്ഷിതമായ ശബരിമല തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് പത്തനംതിട്ട മുതല്‍ പമ്പ വരെ ദുരന്തനിവാരണ സുരക്ഷായാത്ര നടത്തി. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്‍റെ നിര്‍ദ്ദേശാനുസരണം ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി. വി. സുഭാഷ്, റാന്നി തഹസില്‍ദാര്‍ കെ. വി. രാധാകൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷായാത്ര നടത്തിയത്.

മൈലപ്ര പള്ളിപ്പടി ജംഗ്ഷനില്‍ ആവശ്യമായ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുന്നത് സംഘം ചര്‍ച്ച ചെയ്തു. മണ്ണാറക്കുളഞ്ഞി ഒന്നാം കലുങ്കിന് സമീപം കല്‍ക്കെട്ട് നിര്‍മ്മിക്കാനും റോഡിന്‍റെ വശത്ത് സുരക്ഷാ പോസ്റ്റുകള്‍ സ്ഥാപിക്കാനും, ചെങ്ങറമുക്ക്, മൂഴിക്കല്‍പടി തുടങ്ങിയ സ് ഥലങ്ങളില്‍ റോഡിന്‍റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കാനും വടശേരിക്കര കന്നാംപാലത്തി ന് സമീപം ട്രാഫിക് സുഗമമാക്കുന്നതിന് നടപടിയെടുക്കാനും പൊതുമരാമത്ത് നിരത്തു വി ഭാഗത്തെ ചുമതലപ്പെടുത്തി. പത്തനംതിട്ട മുതല്‍ പമ്പ വരെ റോഡിന്‍റെ ഇരുവശങ്ങളിലും കിടക്കുന്ന വലിയ പാറകള്‍, മരത്തടികള്‍ എന്നിവ നീക്കം ചെയ്യും. ആവശ്യമായ സ്ഥലങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി.

ഇടത്തറ അക്കുഡേറ്റിന് സമീപം തീര്‍ത്ഥാടകര്‍ വാഹനം നിറുത്തുന്നത് ഒഴിവാക്കണമെന്ന് സംഘം വിലയിരുത്തി. വടശേരിക്കര ഡി. ടി. പി.സിയുടെ നേതൃത്വത്തിലുള്ള ശൗചാലയത്തിന്‍റെയും വിശ്രമകേന്ദ്രത്തിന്‍റെയും സൗകര്യം പരിശോധിച്ചു. തീര്‍ത്ഥാടകര്‍ കുളിക്കാനിടയുള്ള വടശേരിക്കര കല്ലാര്‍ കുളിക്കടവ്, മുപ്ലാക്കല്‍ കടവ്, കല്ലറ കടവുപാലം, മാടമണ്‍ അമ്പലക്കടവ്, പോത്തുംമൂട് കോട്ടൂപ്പാറക്കടവ് എന്നീ സ്ഥലങ്ങളിലെ സുരക്ഷ വിലയിരുത്തി. ളാഹ മുതല്‍ പമ്പ വരെ റോഡില്‍ അലയുന്ന കന്നുകാലികള്‍ക്ക് ആവശ്യമായ സുരക്ഷിത താവളം ഒരുക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിക്കും.

കുളഞ്ഞിത്തോടു മുതല്‍ പമ്പ വരെ കാനനപാതയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്കു നേരേ വന്യമൃഗങ്ങളില്‍ നിന്ന് ആക്രമണം ഉാകാനുള്ള സാധ്യതകള്‍ അവലോകനം ചെയ്തു. നിലയ്ക്കലിലെ ബേസ് ക്യാമ്പില്‍ മാലിന്യ സംസ്കരണത്തിന് ആവശ്യമായ ക്രമീകരണത്തിന് രൂപരേഖ തയ്യാറാക്കി. നിലയ്ക്കല്‍ ക്ഷേത്രത്തിനും പമ്പയ്ക്കുമിടയില്‍ പ്രധാന കേന്ദ്രങ്ങളില്‍ റോഡില്‍ ക്രാഷ് ഗാര്‍ഡ് സ്ഥാപിക്കും. വഴിയിലെ വെള്ളച്ചാട്ടങ്ങളില്‍ തീര്‍ത്ഥാടകര്‍ കുളിക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നിലയ്ക്കലില്‍ ക്രെയിന്‍, ജെ.സി.ബി സംവിധാനങ്ങള്‍ വേണ്ടിവരുമെന്ന് സംഘം വിലയിരുത്തി.

ഈ മാസം 20ന് പമ്പ മുതല്‍ സന്നിധാനം വരെ നടത്തിയ സുരക്ഷായാത്രയുടെ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകുമെന്ന് ഐ. എല്‍. ഡി. എം ഡയറക്ടര്‍ ഡോ.കേശവ്മോഹന്‍ അറിയിച്ചു. റവന്യുവകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ നേരത്തെ നടത്തിയ അവലോകന യോഗത്തിലാണ് സുരക്ഷായാത്ര നടത്താന്‍ തീരുമാനിച്ചത്. പൊതുമരാമത്ത്, വനം വകുപ്പ്, ആര്‍.ടി.ഒ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകരും സുരക്ഷായാത്രയില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

കേരളം

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

Discussion about this post

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies