തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം സമാപിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
12,651 ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ട രണ്ടാംഘട്ടത്തില്‍ 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 1.4 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തിലുള്ളത്. ഇതില്‍ 72.31 ലക്ഷം സ്ത്രീകളും 67.65 ലക്ഷം പുരുഷന്മാരുമുണ്ട്. കൊച്ചി തൃശ്ശൂര്‍ എന്നി കോര്‍പ്പറേഷനുകളിലും 546 ഗ്രാമപ്പഞ്ചായത്തുകളിലും 89 ബ്ലോക്ക് പഞ്ചായത്തുകളിലും 55 നഗരസഭകളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
Discussion about this post