Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ക്വാമി ഏകതാവാരം നവംബര്‍ 19 മുതല്‍ 25 വരെ

by Punnyabhumi Desk
Nov 6, 2015, 06:28 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ദേശാഭിമാനവും ദേശീയോദ്ഗ്രഥനവും സാമുദായിക സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 19 മുതല്‍ 25 വരെ ക്വാമി ഏകതാവാരം ആചരിക്കും. നവംബര്‍ 19 വ്യാഴാഴ്ച ദേശീയോദ്ഗ്രഥന-സാമുദായിക സൗഹാര്‍ദ്ദ ദിനമായി ആചരിക്കും.

വര്‍ഗീയവിരുദ്ധ-അക്രമരഹിത -മതേതര സന്ദേശം ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കും. നവംബര്‍ 20 വെള്ളിയാഴ്ച ന്യൂനപക്ഷക്ഷേമദിനമായി ആചരിക്കും. ന്യൂനപക്ഷക്ഷേമം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കും. സൗഹാര്‍ദ്ദ റാലികളും ലഹളസാധ്യതയുള്ള പ്രദേശങ്ങളില്‍ മതസൗഹാര്‍ദ്ദ റാലികളും സംഘടിപ്പിക്കും. നവംബര്‍ 21 ശനിയാഴ്ച ഭാഷാ സൗഹൃദദിനമായി ആചരിക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഭാഷാ പൈതൃകത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സാഹിത്യ പരിപാടികളും കവിസമ്മേളനങ്ങളും സംഘടിപ്പിക്കും. നവംബര്‍ 22 ഞായറാഴ്ച ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ദിവസമായി ആചരിക്കും. ദുര്‍ബലവിഭാഗങ്ങള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും വേണ്ടി നടപ്പാക്കിയിട്ടുള്ള സര്‍ക്കാര്‍ പരിപാടികളെ അധികരിച്ച് ചര്‍ച്ചകളും റാലികളും സംഘടിപ്പിക്കും. നവംബര്‍ 23 തിങ്കളാഴ്ച സാംസ്‌കാരിക ഏകതാദിനമായി ആചരിക്കും. നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ അടിസ്ഥാനമാക്കി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 24 ചൊവ്വാഴ്ച വനിതാദിനമായി ആചരിക്കും. വനിതകളുടെ പ്രസക്തിയും രാഷ്ട്രവികസനത്തില്‍ അവരുടെ പങ്കും സംബന്ധിച്ച പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 25 ബുധനാഴ്ച പതാകദിനമായി പരിസ്ഥിതി സംരക്ഷണദിനമായും ആചരിക്കും.

ജില്ലാ കളക്ടര്‍മാരും വകുപ്പു മേധാവികളും പൊതുവിദ്യാഭ്യാസ, കോളേജ് വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാരും എല്ലാ സര്‍വകലാശാല രജിസ്ട്രാര്‍മാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യുട്ടിവുമാരും വാരാചരണം സംബന്ധിച്ച വിശദമായ പരിപാടികള്‍ തയ്യാറാക്കുകയും ഇതു സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സ്ഥാപനമേധാവികള്‍ക്ക് നല്‍കേണ്ടതുമാണ്. എല്ലാ ജില്ലാ കളക്ടര്‍മാരും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറും ആദിവാസിക്ഷേമ ഡയറക്ടറും സാമൂഹ്യക്ഷേമ ഡയറക്ടറും സാഹിത്യ-സംഗീതനാടക അക്കാദമി സെക്രട്ടറിമാരും മുഖ്യവനപാലകനും മതേതരത്വം അക്രമരാഹിത്യം, സാമുദായിക സൗഹൗര്‍ദ്ദം, ന്യൂനപക്ഷ ക്ഷേമം, ഭാഷാപരമായ സൗഹാര്‍ദ്ദം, പട്ടികജാതി/ദുര്‍ബല വര്‍ഗങ്ങളുടെ ക്ഷേമം വനിതാ ക്ഷേമം, സാംസ്‌കാരിക ഏകത എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പരിപാടികള്‍ തയ്യാറാക്കേണ്ടതും അവ സംസ്ഥാനമൊട്ടാകെ നടപ്പില്‍വരുത്തേണ്ടതുമാണ്.

സാമുദായിക സൗഹാര്‍ദ്ദ പ്രചാരണത്തോടനുബന്ധിച്ച് ദേശീയ സാമുദായിക സൗഹാര്‍ദ്ദ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കും. ഈ ഇനത്തില്‍ നല്‍കുന്ന തുക ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിധി സ്വരൂപിക്കുന്നതിനായി പ്ലാസ്റ്റിക് ടിന്‍, തടി പെട്ടികള്‍ തയ്യാറാക്കുകയും തുക സൂക്ഷിക്കുന്നതിനും തിട്ടപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

നിധിയിലേയ്ക്കുള്ള സംഭാവനകള്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേന സെക്രട്ടറി, നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി, സി-വിങ്, ഒന്‍പതാംനില, ലോക് നായക് ഭവന്‍, ഖാന്‍ മാര്‍ക്കറ്റ്, ന്യൂ ഡല്‍ഹി – 110 003 വിലാസത്തില്‍ അയയ്ക്കാം. ഫോണ്‍ : (011) 24633968, 24602859, 24643052, ഫാക്‌സ് (011) 24610524.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies