തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇതുവരെ അറിവായ ഫലങ്ങള്‍ വച്ചു നോക്കുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ആറ് കോര്‍പ്പറേഷനുകളില്‍ രണ്ടെണ്ണം എല്‍.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി. രണ്ടിടത്ത് ആര്‍ക്കും കേവലഭൂരിപക്ഷമില്ല.
എണ്‍പത്തിയാറ് മുനിസിപ്പാലിറ്റികളില്‍ നാല്‍പ്പത്തിനാലെണ്ണം എല്‍.ഡി.എഫിനും നാല്‍പ്പത്തിയൊന്നെണ്ണം യു.ഡി.എഫിനും ഒരെണ്ണം ബി.ജെ.പിയും നേടി. ജില്ലാ പഞ്ചായത്തുകളില്‍ ഏഴു സീറ്റുകള്‍ വീതം നേടി എല്‍.ഡി.എഫും യു.ഡി.എഫും തുല്യത പാലിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 91 എണ്ണം എല്‍.ഡി.ഫും, അറുപതെണ്ണം യു.ഡി.എഫും ഒരെണ്ണം സ്വതന്ത്രനും ജയിച്ചു.
941 ഗ്രാമപഞ്ചായത്തുകളില്‍ 546 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും 364 പഞ്ചായത്തുകളില്‍ യു.ഡി.എഫും പതിമൂന്നിടത്ത് ബി.ജെ.പിയും അധികാരം നേടി.
Discussion about this post