ദമാസ്‌കസ്: ഫ്രഞ്ച് വ്യോമസേന സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ പിന്തുണയോടെ വ്യോമാക്രമണം നടത്തി. പാരിസില്‍ 129 പേരുടെ മരണത്തിന് കാരണക്കാരായ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിനെതിരെയുള്ള തിരിച്ചടിയായാണ് ആക്രമണം നടത്തിയത്.
പത്ത് സൈനിക വിമാനങ്ങളുപയോഗിച്ച് ഐ.എസിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന റാഖയിലെ ഇരുപത് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെവെള്ളിയാഴ്ച പാരിസില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.












