തിരുവനന്തപുരം: ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീര്‍ത്ഥാടകര്‍ സഹകരണം സംസ്ഥാന സര്‍ക്കാര്‍ തേടി. പമ്പാനദിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും വസ്ത്രങ്ങളും ഉപേക്ഷിക്കരുത്. നാല്പത് വയസിനുമേല്‍ പ്രായമുള്ളവര്‍ മലകയറും മുമ്പ് ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്തണം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സന്നിധാനം വരെയുള്ള പാതയിലെ ഹൃദ്രോഗ ചികിത്സാസംവിധാനം പ്രയോജനപ്പെടുത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ഭക്തരില്‍ ഈ സന്ദേശമെത്തിക്കുന്നതിന് പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യന്റെ ഇത് സംബന്ധിച്ച പ്രസ്താവനയും മാധ്യമങ്ങള്‍ വഴി നല്‍കുന്നുണ്ട്.
Discussion about this post