തിരുവനന്തപുരം: കേരളത്തിലെ നദികള്‍ വറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സേവ് പമ്പ, സേവ് വേമ്പനാട് നദീസംരക്ഷണ സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെമിനാറിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നപക്ഷം വേണ്ട തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍, സി.ഡബ്ല്യൂ.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്.ബി.നരസിംഹ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post