റാഞ്ചി: മുപ്പത്തിയൊന്നാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം. കേരള ടീം ക്യാപ്റ്റന്‍ മരിയ ജെയ്‌സണ് 3.70 മീറ്റര്‍ ഉയരം താണ്ടി തന്റെ തന്നെ റെക്കോഡ് മെച്ചപ്പെടുത്തിയത്. ആഗസ്തില്‍ ഹൈദരാബാദില്‍ നടന്ന മീറ്റില്‍ സ്ഥാപിച്ച 3.65 മീറ്റര്‍ ഉയരമാണ് മരിയ തിരുത്തിയത്. ഇതോടെ മീറ്റില്‍ കേരളത്തിന് ആറ് ലഭിച്ചിട്ടുണ്ട്.
Discussion about this post