കോഴിക്കോട്: ഓട വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചയാളും വിഷവാതകം ശ്വസിച്ച് മരിച്ചു. ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍ ഹോളില്‍ ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. ആന്ധ്ര സ്വദേശികളും കെ.എസ്.യു.ഡി.പി.യിലെ കരാര്‍ തൊഴിലാളികളുമായ നരസിംഹം, ഭാസ്‌ക്കര്‍, കോഴിക്കോട് കരുവിശ്ശേരി സ്വദേശി മേപ്പക്കുടി നൗഷാദ് എന്നിവരാണ് മരിച്ചത്.
ഓടയിലിറങ്ങിയ കരാര്‍ ജോലിക്കാരനാണ് ആദ്യം വീണത്. ഇയാളെ രക്ഷിക്കുന്നതിന് വേണ്ടി മറ്റൊരു കരാര്‍ ജീവനക്കാരനും ഓട്ടോ ഡ്രൈവറും മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ ഫോഴ്‌സും ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് മൂവരേയും പുറത്തെടുത്തത്. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












