ശ്രീനഗര്‍: കുപ്വാര ജില്ലയിലെ തങ്ധറിലുള്ള ഗൂര്‍ഖാ റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറിയ മൂന്നു ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 6.15-നാണ് എ.കെ – 47 തോക്കുകളും ഗ്രനേഡ് വിക്ഷേപിണികളുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഭീകരര്‍ സൈനിക ക്യാമ്പില്‍ പ്രവേശിച്ചത്.
നാലേകാല്‍ മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് പരിക്കേല്‍ക്കുകയും ക്യാമ്പില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലിക്കെത്തിയ ആള്‍ കൊല്ലപ്പെടുകയും ചെയ്തു .
ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.
Discussion about this post