ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ താലിബാനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ശ്രമങ്ങളെ ഇന്ത്യ പിന്തുണച്ചേക്കും. ജൂലായ് 20ന് കാബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കും.
ആയുധം ഉപേക്ഷിക്കാന്‍ തയ്യാറാവുന്ന താലിബാന്‍കാര്‍ക്ക് സഹായം നല്കാനുള്ള കര്‍സായി സര്‍ക്കാര്‍ തീരുമാനത്തെ ഇന്ത്യ എതിര്‍ക്കില്ല. എന്നാല്‍ താലിബാന്‍ എന്ന സംഘടനയുമായോ ഗ്രൂപ്പുമായോ ഒത്തുതീര്‍പ്പുണ്ടാക്കുന്നത് അപകടകരമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
അഫ്ഗാനിസ്താനില്‍ പൊതുസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്യും. 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും എത്തും.
Discussion about this post