ചെന്നൈ: ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മഴ കനത്തതോടെ ചെന്നൈയില്‍ ജനജീവിതം നിശ്ചലമായി. ചെന്നൈ നഗരത്തിന്‍റെ മിക്കവാറും ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രാത്രിയും കനത്ത മഴ തുടര്‍ന്നതോടെ ചില ജലസംഭരണികള്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് അടയാര്‍ നദി കരകവിഞ്ഞൊഴുകിയതിനാല്‍ സെയ്ദാപേട്ടില്‍ നദിക്കു കുറുകയെുള്ള പ്രധാന പാലം അടച്ചു. റണ്‍വേ വെള്ളത്തിനടിയിലായതിനാല്‍ ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ട്രെയിന്‍ ഗതാഗതത്തെയും വെള്ളപൊക്കം സാരമായി ബാധിച്ചു. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.
മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്.
Discussion about this post