തിരുവനന്തപുരം: ലോക മണ്ണ്ദിനാചരണം ഡിസംബര്‍ അഞ്ചിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. പത്ത് കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും.
വകുപ്പ് തയ്യാറാക്കിയ ആരോഗ്യമുള്ള മണ്ണ് = ആരോഗ്യമുള്ള ജീവിതം എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ആരോഗ്യ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര ഭക്ഷ്യ-കാര്‍ഷിക സംഘടന 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ആവാസ വ്യവസ്ഥാപരിപാലനത്തിലുമുള്ള മണ്ണിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള മണ്ണ്-ആരോഗ്യമുള്ള ജീവിതം എന്നതാണ് അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തിന്റെ മുദ്രാവാക്യം.
Discussion about this post