തിരുവനന്തപുരം: തത്കാല്‍ ടിക്കറ്റ് നിരക്ക് അപ്രതീക്ഷിതമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന റയില്‍വേ മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. തത്കാല്‍ ടിക്കറ്റ് നിരക്ക് ഡിസംബര്‍ 25 മുതല്‍ വര്‍ധിപ്പിക്കുകയാണെന്ന വാര്‍ത്ത പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. ഇത്തരം നടപടികള്‍ ട്രെയിന്‍ യാത്രക്കാരായ പൊതുജനത്തിന് വന്‍ സാമ്പത്തിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ജനങ്ങള്‍ കൂടുതല്‍ യാത്രചെയ്യുന്ന ഈ ക്രിസ്തുമസ്, പുതുവത്സര ഉത്സവകാലത്ത്. അതിനാല്‍ ജനങ്ങള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടകള്‍ ഉണ്ടാക്കുന്ന ഈ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്നും കേന്ദ്ര റയില്‍വേ മന്ത്രിയോട് കത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭ്യര്‍ഥിച്ചു.
Discussion about this post