തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പരിപാവനമായ ശിവഗിരിയെ മലിനപ്പെടുത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശിവഗിരിയെ കോണ്‍ഗ്രസ് പ്രചാരണ വേദിയാക്കിയതായും വെള്ളാപ്പള്ളി ആരോപിച്ചു. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത സോണിയ ഗാന്ധി നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു വെള്ളാപ്പള്ളി. തികഞ്ഞ അല്‍പ്പത്തരമായിപ്പോയി സോണിയയുടെ പ്രസംഗം. കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കാന്‍ തന്നെ കിട്ടാത്തതിനാലാണ് വിമര്‍ശനവുമായി വരുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപിക്കാരനായിരുന്ന ആര്‍.ശങ്കറെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസായിരുന്നു. ആ കോണ്‍ഗ്രസാണ് ശങ്കറെ കൊന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Discussion about this post