തിരുവനന്തപുരം: സേഫ് കേരള മാസാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 687 സ്ഥാപനങ്ങളില്‍ നിന്നും പിഴയായി 1,54,280 രൂപ ഈടാക്കി. 3247 ഉദ്യോഗസ്ഥര്‍ ഉള്‍പെടുന്ന 909 ടീമുകള്‍ ആണ് പരിശോധന നടത്തിയത്. 11874 കടകള്‍ പരിശോധിച്ചതില്‍ 4441 കടകളില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതായോ വിതരണം ചെയ്യുന്നതായോ കാണപ്പെട്ടു. അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ചിരുന്ന 95 പരസ്യങ്ങള്‍ നീക്കം ചെയ്തു. പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുകയും വിതരണം നടത്തുകയും ചെയ്യുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. രമേഷ് ആര്‍. നിര്‍ദ്ദേശിച്ചു.
Discussion about this post