ശബരിമല: പമ്പയിലെയും ശബരിമലയിലെയും ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും അധികൃതര്‍ പരിശോധന നടത്തി. തീര്‍ഥാടകരെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്‌ടെത്തിയിട്ടുണ്ട്. 29 ലക്ഷത്തിലധികം രൂപയുടെ പിഴയും ഈടാക്കി. പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവടങ്ങളിലെ കടകളിലായിരുന്നു പരിശോധന.
Discussion about this post